താരദമ്പതികളായ നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി . ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഡയറക്ടറേറ്റ് ഒാഫ് മെഡിക്കല്‍ സര്‍വ്വീസസ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്.
പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം 2016 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വാടഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുവരും രജിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേ സമയം ചെന്നൈയില ആശുപത്രി ഈ റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഈ തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
2021 നവംബറിലാണ് വിഗ്‌നേഷ് ശിവനും നയന്‍താരയും വാടക ഗര്‍ഭധാരണത്തിനായി യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. ഈ യുവതിയും ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
إرسال تعليق