കോയമ്പത്തൂര്‍: ഓടുന്ന കാറിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഉക്കടം ജിഎം നഗറില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ആണ് മരിച്ചത്. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ചാവേർ ആക്രമണമെന്ന് സൂചനയുണ്ട്. ഇത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
2019 ല്‍ എന്‍ഐഎ ചോദ്യം ചെയ്ത യുവാവാണ് മരിച്ചതെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു. പൊട്ടാത്ത രണ്ട് എല്‍പിജി സിലിണ്ടറുകള്‍, സ്റ്റീല്‍ ബോളുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഇതിനെ തുടർന്ന് തീവ്രവാദ അന്വേഷണത്തിന് ഉത്തരവിട്ടു.
ചെന്നൈയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്ക്വാഡ് സംഭവ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. സ്‌ഫോടനത്തിന് പിന്നാലെ കോയമ്പത്തൂർ ജില്ലയിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ദീപാവലി ആഘോഷം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
إرسال تعليق