ഇരിട്ടി: വൈഎംസിഎ ഇരിട്ടി സബ് റീജന്‍ ഉദ്ഘാടനവും പ്രഥമ ഭാരവാഹികളുടെ സ്ഥാനാരോഹണവും നെടുംപുറംചാല്‍ ഉരുള്‍ ദുരന്ത ബാധിതര്‍ക്കുള്ള സഹായ വിതരണവും ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നല്ല സമരിയാക്കാരനായിരിക്കുകയെന്നതാണ് വൈഎംസിഎയുടെ പ്രവര്‍ത്തനലക്ഷ്യമെന്ന് ദേശീയ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. യുവജനങ്ങളുടെ ഉന്നമനത്തിനായുള്ള വിവിധ കര്‍മ്മപദ്ധതികള്‍ക്കൊപ്പം സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുകയും ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. ആഗോളതലത്തില്‍ വൈഎംസിഎക്ക് സ്വീകാര്യത നല്കന്നതും ഈ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സബ് റീജന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റീജന്‍ ചെയര്‍മാന്‍ ജിയോ ജേക്കബ് ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. കമ്മ്യൂണിറ്റി പ്രൊജക്ട് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ മുന്‍കാല നേതാക്കളെ ആദരിച്ചു.
ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടി, ബെന്‍ഹില്‍ ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍ ഫാ.ജെയ്‌സന്‍ കുറ്റിക്കാടന്‍, വൈഎംസിഎ ദേശീയ നിര്‍വാഹകസമിതി അംഗം റെജി എടയാറന്‍മുള, വൈഎംസിഎ ദേശീയ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍, മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.ജെയ്‌സന്‍ കോലക്കുന്നേല്‍, കേരള റീജന്‍ വൈസ് ചെയര്‍മാന്‍ പ്രഫ. അലക്‌സ് തോമസ്, ട്രഷറര്‍ വര്‍ഗീസ് അലക്‌സാണ്ടര്‍, ഇരിട്ടി വൈഎംസിഎ പ്രസിഡന്റ് ഡോ.എം.ജെ.മാത്യു, ദേശീയ പ്രോപ്പര്‍ട്ടി കമ്മിറ്റി അംഗം മത്തായി വീട്ടിയാങ്കല്‍, ഇരിട്ടി സബ് റീജന്‍ ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍, വൈസ് ചെയര്‍മാന്‍ ജോസ് ആവണംകോട്, കണ്ണൂര്‍ സബ് റീജന്‍ ചെയര്‍മാന്‍ രാജു ചെരിയന്‍കാല, ജനറല്‍ കണ്‍വീനര്‍ ടോമി കണിവേലില്‍, ഇരിട്ടി സബ് റീജന്‍ വുമണ്‍സ് ഫോറം കണ്‍വീനര്‍ വത്സമ്മ സ്‌കറിയ, വൈത്തിരി പ്രൊജക്ട് കമ്മിറ്റി അംഗം സണ്ണി കൂറുമുള്ളുംതടം, ഇരിട്ടി വൈഎംസിഎ സെക്രട്ടറി ഷിന്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ കമ്മിറ്റി നല്‍കുന്ന ബില്‍ഡിങ് ഗ്രാന്റിന്റെ രണ്ടാം ഗഡു ചെമ്പേരി, കരുവഞ്ചാല്‍, ചെമ്പംതൊട്ടി വൈഎംസിഎ യൂണിറ്റുകള്‍ക്ക് വിതരണം ചെയ്തു. നെടുംപുറംചാല്‍ ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട 32 കുടുംബങ്ങള്‍ക്കായി 10 ലക്ഷം രൂപയോളമാണ് വൈഎംസിഎ സഹായം ലഭ്യമാക്കിയത്.
إرسال تعليق