ഇരിട്ടി: നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് ദീപാവലി ദിവസമായ തിങ്കളാഴ്ച കിഴൂർ മഹാദേവ ക്ഷേത്രത്തിൽ സ്വീകരണം നൽകും. രാവിലെ 11 മണിക്ക് എത്തിച്ചേരുന്ന നമ്പൂതിരിയെ താലപ്പൊലിയോടെ പൂർണ്ണകുംഭം നൽകി ക്ഷേത്രത്തിലേക്കാനയിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രസമിതി പ്രഡിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രത്തിലെ വാർഷികോത്സവത്തിലടക്കം പ്രധാന ഉത്സവച്ചടങ്ങുകളിൽ നിരവധി തവണ കാർമ്മികത്വം വഹിക്കാറുള്ള ജയരാമൻ നമ്പൂതിരിക്ക് ക്ഷേത്ര സമിതിയുടെ സ്നേഹോപഹാരവും ചടങ്ങിൽ വെച്ച് സമർപ്പിക്കും.
നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് കീഴൂർ മഹാദേവ ക്ഷേത്രത്തിൽ സ്വീകരണം
News@Iritty
0
إرسال تعليق