കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്ത് നാടുകടത്തി.
കതിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാറംകുന്ന് കൂരാഞ്ചി ഹൗസില്‍ വിഥുനിനെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി യുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രതിയെ ആറ് മാസത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവിട്ടത്.
إرسال تعليق