അയൽവാസികളായ യുവാവും, വിദ്യാർത്ഥിനിയും മരിച്ച നിലയിൽ. ചേർത്തല പള്ളിപ്പുറം തിരുനല്ലൂരിലാണ് സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
തിരുനല്ലൂർ കരിയിൽ തിലകൻ്റെ മകൻ അനന്തകൃഷ്ണൻ ( 24 ), തേക്കിൻകാട്ടിൽ
ഷാജിയുടെ മകൾ ഹയർസെക്കണ്ടറി വിദ്യാർത്ഥിനി എലിസബത്ത് എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും
മൃതദേഹങ്ങൾ കണ്ടെത്തിയത്.
അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും, എലിസബത്ത് നിലത്ത് കിടക്കുകയുമായിരുന്നു. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق