കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ പുതിയ വകഭേദം കുവൈത്തില്‍ കണ്ടെത്തി. കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB) സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നിരവധി രാജ്യങ്ങളിലും മേഖലയിലെ തന്നെ ചില രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പിന്നീട് ഇങ്ങോട്ട് നിരവധി ജനിതക വ്യതിയാനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡിനെതിരായ പൊതു ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാറിയിട്ടില്ലെന്നും വൈറസിനെതിരായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
إرسال تعليق