ഇരിട്ടി: ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പൊലിസ് യൂണിറ്റ്, ഇരിട്ടി എക്സൈസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. കീഴൂരിൽ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി.രജിത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം.ബാബു, സിവിൽ എക്സൈസ് ഓഫിസർ സജേഷ് പാറക്കണ്ടി, എസ് പി സി ഓഫിസർമാരായ എം.സി.സുധീഷ്, പി.എം. അഖില, അധ്യാപകരായ പി.മനീഷ്, പി.ആർ.രഞ്ചിത്ത് എന്നിവർസംസാരിച്ചു. എസ് പി സി ലീഡർമാരായ കെ.പി. മുഹസിൻ, കെ. അനശ്വര എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം എസ് പി സി വളണ്ടിയർമാർ അണിനിരന്ന സൈക്കിൾ റാലി കീഴൂരിൽ നിന്ന് ആരംഭിച്ച് ഇരിട്ടി നഗരം ചുറ്റി നേരംമ്പോക്ക് വഴി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പൊലിസ് യൂണിറ്റ്, ഇരിട്ടി എക്സൈസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായിസൈക്കിൾ റാലി നടത്തി
News@Iritty
0
إرسال تعليق