Join News @ Iritty Whats App Group

നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പൈമറ്റം ആറാം വാർഡ് പുത്തൻപുരയ്ക്കൽ പി കെ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണ് മരിച്ചത്. പൈമറ്റം ഗവൺമെന്റ് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കനത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

മാതാവ് : നെല്ലിക്കുഴി സ്വദേശിനി ശ്രീകല. സഹോദരൻ : അഭിനവ് (വിദ്യാർഥി). സംസ്കാരം വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group