കണ്ണൂർ: വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ വീട്ടില്‍ കയറി കൊന്ന കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത്, വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്.
വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.
പ്രണയം തകര്‍ന്നതാണു ക്രൂരകൃത്യത്തിന് ഈ ഇരുപത്തിയഞ്ചുകാരനെ പ്രേരിപ്പിച്ചത്. പ്രണയം പെണ്‍കുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിനു സംശയം തുടങ്ങി.
സുഹൃത്തുമായി പ്രണയത്തിലാണെന്നു സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ ശ്യാംജിത്ത് തീരുമാനിക്കുകയായിരുന്നു.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമയാണ് കൊലപാതകത്തിനു പ്രചോദനമായെണു പ്രതി പോലീസിന് മൊഴി നല്കി.
സീരിയല്‍ കില്ലറുടെ കഥ പറയുന്ന അഞ്ചാംപാതിരയാണു കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്.
കുഞ്ചാക്കോ ബോബന്, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ മലയാളം സിനിമയാണ് അഞ്ചാംപാതിര.
തെളിവെടുപ്പ് കഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്കു പോകും വഴിയാണ് ശ്യാംജിത്ത് ഇക്കാര്യം പോലീസിനോടു പറയുന്നത്.
നിർവികാരനായി ശ്യാംജിത്ത്
തികച്ചും നിർവികാരനായാണ് ശ്യാംജി ത്തിനെ ഇന്നലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കാണപ്പെട്ടത്. ഈ സമയം വീട്ടിൽ അച്ഛനും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്.
“എനിക്കിപ്പോൾ 25 വയസേ ഉള്ളൂ. പതിനാല് വർഷമല്ലേ ജീവപര്യന്തം ശിക്ഷ. ഞാൻ ഈ കാര്യം ഗൂഗിളിൽനിന്നു മനസിലാക്കിയിട്ടുണ്ട്.
ശിക്ഷ അനുഭവിച്ച് മുപ്പത്തിയൊമ്പതാം വയസിൽ പുറത്തിറങ്ങാം. എനിക്കൊന്നും നഷ്ടപ്പെടാനില്ല.’എന്നാണു ശ്യാംജിത്ത് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്.
അതേസമയം, കൊലപാതകം നടക്കുന്ന സമയം വിഷ്ണുപ്രിയയുമായി ഫോണിൽ വാട്സ് ആപ്പിൽ സംസാരിച്ചുകൊണ്ടിരുന്ന മലപ്പുറം സ്വദേശിയെ കേസിൽ സാക്ഷിയാക്കുമെന്നു പോലീസ് സൂചിപ്പിച്ചു.
ഒരു മണിക്കൂറിലധികം നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കി 9.20 ഓടെയാണ് പോലീസ് സംഘം മടങ്ങിയത്.
إرسال تعليق