കൊച്ചി: ആലുവയിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസ്സിലാണ് അപകടമുണ്ടായത്. സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് അപകടത്തിൽപെട്ടത്.
ബസ്സിന്റെ എമർജൻസി വാതിൽ വഴി കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ വിദ്യാർഥിനി തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കൂൾ ബസ്സിന്റെ പുറകേ വന്ന ബസ്സ് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്.
കുട്ടി ബസ്സിൽ നിന്ന് തെറിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടി റോഡിലേക്ക് വീണ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി പുറകിൽ വന്ന ബസ്സ് തടഞ്ഞു നിർത്തുകയായിരുന്നു.
കുട്ടി ബസ്സിൽ നിന്ന് തെറിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടി റോഡിലേക്ക് വീണ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി പുറകിൽ വന്ന ബസ്സ് തടഞ്ഞു നിർത്തുകയായിരുന്നു.
ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുന്ന വഴിയായിരുന്നു അപകടം. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായെന്ന് കാണിച്ച് പിതാവ് പൊലീസ് പരാതി നൽകിയിട്ടുണ്ട്.
റോഡിലേക്ക് വീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ എല്ലാ കുട്ടികളേയും വീട്ടിൽ എത്തിച്ച ശേഷമാണ് തന്റെ മകളെ വീട്ടിൽ എത്തിച്ചതെന്ന് പരാതിയിൽ പറയുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വീഴ്ച്ചയുടെ ആഘാതത്തിൽ നടുവേദനയും ചതവുമുണ്ടെന്ന് സ്ഥിരീകരിച്ചു.
മകളെ സ്കൂളിൽ ചേർക്കുന്ന സമയത്ത് മെഡിക്കൽ ഫീസ് ഇനത്തിൽ സ്കൂളിൽ നിന്ന് പൈസ വാങ്ങിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദിത്തപരമായ നടപടിയാണെന്നും പരാതിയിൽ പറയുന്നു.
إرسال تعليق