ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങള്‍ പിടിപെടാം.
മദ്യം, മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ഇത് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം...ഒന്ന്...
ഉപ്പ് കൂടുതലായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉപ്പ് കഴിക്കുന്നത് പരമാവധി കുറയ്ക്കണം.
രണ്ട്...
പതിവായി വ്യായാമം ചെയ്യുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പതിവ് വ്യായാമം ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളുടെ മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
മൂന്ന്...
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഇലക്കറികള്‍, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, പാല്‍, തൈര് എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
നാല്...
പുകയിലയും മദ്യവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. നിക്കോട്ടിന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും.
അഞ്ച്...
മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഉയര്‍ന്ന ബിപിയിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഒരു ദിവസം 6 ടീസ്പൂണ്‍ പഞ്ചസാരയില്‍ കൂടുതല്‍ കഴിക്കരുത്, പുരുഷന്മാര്‍ക്ക് 9 ടീസ്പൂണ്‍ പഞ്ചസാരയില്‍ കൂടുതല്‍ കഴിക്കാരുതെന്നും ഹാര്‍ട്ട് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ്...
കഫീന് രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ കഴിയും. ഇത് വളരെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇല്ലെങ്കില്‍പ്പോലും കഫീന്‍ രക്തസമ്മര്‍ദ്ദത്തില്‍ വര്‍ദ്ധനവിന് കാരണമാകും. കഫീനോടുള്ള രക്തസമ്മര്‍ദ്ദ പ്രതികരണം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. '
إرسال تعليق