Join News @ Iritty Whats App Group

'വ്യക്തിപരമായ കാര്യമല്ല; CPM കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്': കെ കെ ശൈലജ

തിരുവനന്തപുരം: പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി മാഗ്സസെ അവാര്‍ഡ് കമ്മിറ്റി അറിയിച്ചിരുന്നതായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ . പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ സിപിഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group