Join News @ Iritty Whats App Group

മലപ്പുറത്ത് ഓണാവധി ആഘോഷിക്കാനെത്തിയ അമ്മയും മകളും പാടശേഖരത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം ചങ്ങരംകുളത്ത് ഒതളൂരിൽ ഓണാവധി ആഘോഷത്തിനെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു.പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.ഒതളൂർ മേലെപുരക്കൽ കൃഷ്ണൻ കുട്ടിയുടെ മകളാണ് ഷൈനി.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.ഓണം പ്രമാണിച്ച് ഒതളൂരിൽ സ്വന്തം വീട്ടിലേക്ക് വന്നതാണ് ഷൈനിയും മകളും . ബണ്ടിന് സമീപത്ത് നിന്ന് മുങ്ങി താഴുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കുന്നംകുളം ബദനി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആശ്ചര്യ.ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group