പാക് തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്ത് ശിവമോഗ പോലീസ്. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമൻ ഒളിവിലാണെന്ന് ശിവമോഗ പോലീസ് അറിയിച്ചു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഐസിസ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രണ് പ്രസ്താവനയിലൂടെ അറിയിച്ചത്. 'ശിവമോഗ പോലീസ് മൂന്ന് തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൂന്ന് പേർ ഐഎസുമായി ബന്ധപ്പെട്ടിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് മുനീറും സയ്യിദ് യാസിനും പിടിയിലായത്' ആഭ്യന്തരമന്ത്രി പറഞ്ഞു.
മൂന്നാം പ്രതി ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎപിഎ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായും അദ്ദേഹം അറിയിച്ചു. മൂവരും ശിവമോഗ, തീർത്ഥഹള്ളി സ്വദേശികളാണ്. അവർ കർണാടകയിലെ തീരദേശ ജില്ലകളിൽ സജീവമായിരുന്നു.
അവർ എന്താണ് ചെയ്യുന്നതെന്നോ പശ്ചാത്തലം എന്താണെന്നോ വിവരമില്ല. ശിവമോഗ പോലീസ് അന്വേഷണം നടത്തിവരികയാണ്. എന്നിരുന്നാലും, അവർക്ക് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് വ്യക്തമായ വിവരമുണ്ടെന്നും അന്വേഷണത്തിന് ശേഷം എല്ലാം വ്യക്തമാകുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
إرسال تعليق