Join News @ Iritty Whats App Group

വിഴിഞ്ഞം സമര സമിതി നേതാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധി, കൂടിക്കാഴ്ച്ച ഉച്ചയ്ക്ക്



വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി കാണും. ഇന്നുച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഭാരത് ജോഡോ യാത്ര രാവിലെ ഏഴുമണിക്ക് നേമത്ത് നിന്ന് തുടങ്ങി.

പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. തുടര്‍ന്ന് സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവഹര്‍ ബാല്‍ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും.

കണ്ണമൂലയില്‍ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനില്‍ നിന്ന് വീണ്ടും തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകരും യാത്രയില്‍ രാഹുലിനൊപ്പം പങ്കെടുക്കും.

Post a Comment

أحدث أقدم
Join Our Whats App Group