Join News @ Iritty Whats App Group

ന​ഴ്സ​റി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ് അ​ധ്യാ​പി​ക; കുട്ടികളുടെ പ്രിയപ്പെട്ട മിനി ടീച്ചറുടെ ജീവൻ കവർന്ന് ഹൃദയാഘാതം




പ​ത്ത​നം​തി​ട്ട: ന​ഴ്സ​റി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. വ​ട​ശേ​രി​ക്ക​ര അ​രീ​ക്ക​ക്കാ​വ് ക​രി​പ്പോ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യയും മൈ​ല​പ്ര സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ ന​ഴ്സ​റി വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യുമായി​രു​ന്ന സാ​റാ​മ്മ​യാ​ണ് (മി​നി -47) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലെ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സാ​റാ​മ്മ കു​ഴ​ഞ്ഞുവീ​ണ​ത്.

ഉ​ട​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഐ​സി​യു​വി​ൽ കി​ട​ക്ക ഇ​ല്ലാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ആ​രം​ഭി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​മേ​ഹ​ത്തി​നും ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നും മ​രു​ന്നു ക​ഴി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ൾ പ്ര​മേ​ഹം മൂ​ർ​ച്ഛി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group