പേവിഷബാധ സ്ഥിരീകരിച്ച പശുവിൻറെ പാൽ കുടിച്ച് പോയെന്ന് കരുതി ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ. ലേഖ പറഞ്ഞു. പാലിൽ രോഗാണുക്കളുണ്ടെങ്കിൽ തന്നെയും ചൂടാക്കുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ അവ നശിക്കും. 60 ഡിഗ്രി സെൻറിഗ്രേഡിൽ ചൂടാക്കിയാൽ 10 സെക്കൻഡിനുള്ളിൽ വൈറസുകൾ നശിച്ചുപോകും. .
പേവിഷബാധ സ്ഥിരീകരിച്ച പശുവിൻറെ പാൽ ചൂടാക്കാതെ കറന്നെടുത്ത ഉടൻ നേരിട്ടാണ് കുടിച്ചതെങ്കിൽ പ്രതിരോധകുത്തിവയ്പ്പുകൾ ആവശ്യമാണന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്. എന്നാൽ സാധാരണ ഗതിയിൽ പാൽ ചൂടാക്കിയാണ് ഉപയോഗിക്കാറ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ല.
കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയാണ് സ്വീകരിക്കുന്നതെന്ന് ഡോ. എസ്.ജെ ലേഖ കൂട്ടിച്ചേർത്തു. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണം. രോഗബാധ സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകും. ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്.
إرسال تعليق