തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ പതിനാലുകാരനായ അന്തേവാസിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. ആര്യനാട് സ്വദേശിയായ ആണ്‍കുട്ടിക്കാണ് അഞ്ച് സഹപാഠികളുടെ മര്‍ദ്ദനമേറ്റത്. ഷൂ ഉപയോഗിച്ച് ചവിട്ടിയും അടിച്ചും ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം ആറിനാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടിയെ ഉപദ്രവിച്ച മറ്റ് കുട്ടികള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
إرسال تعليق