കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്നു. ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം ആർജിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ മുന്നേറുന്നത് വലിയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. കസവുമുണ്ട് ധരിച്ച് പ്രധാനമന്ത്രി വൈകിട്ടോടെയാണ് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
ദളിതർക്ക് ആദിവാസികൾക്ക് അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതാവശ്യം കണക്കിലെടുത്താണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ നേതൃത്വത്തിൽ 2 ലക്ഷം വീടുകളുടെ നിർമാണം ആരംഭിച്ചു.
ഒരു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ ദരിദ്രർക്ക്, 36 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. അതിന് 3000 കോടി ചെലവഴിച്ചു. മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കുന്നു. ആധുനിക വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് കേരളത്തിൽ ഒരു ലക്ഷം കോടി ചെലവഴിച്ചു. കേരളത്തിന് അഭൂതപൂർണമായ പിന്തുണയാണ് കേന്ദ്രം നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
إرسال تعليق