Join News @ Iritty Whats App Group

ആര്‍ ടി ഒ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, വ്യാപകമായ അഴിമതി കണ്ടെത്തി, കൈക്കൂലി ഓണ്‍ലൈനിലും


വിജിലന്‍സിന്റ മിന്നില്‍ പരിശോധനയില്‍ സംസ്ഥാനത്തെ ആര്‍ ടി ഒ ഓഫീസുകളില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടത്തി. കേരളത്തിലെ 53 ആര്‍ ടി ഒ – ജെ ആര്‍ ടി ഒ ഓഫീസുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത് . വ്യാപകമായ അഴിമതിയും ക്രമക്കേടുകളും ഇതില്‍ കണ്ടെത്തിയിരുന്നു.

കൈക്കൂലി യു പി ഐ സര്‍വ്വീസുകള്‍ വഴി വ്യാപകമായി വാങ്ങുന്നതായും വിജിസലന്‍സ് കണ്ടെത്തി കോട്ടയം ആര്‍ ടി ഓഫീസില്‍ നടന്ന പരിശോധനയില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ നല്‍കിയതായും, അടിമാലി ആര്‍ ടി ഓഫീസില്‍ ഗൂഗിള്‍ പേ വഴി 97000 പലപ്പോഴായി ഏജന്റുമാര്‍ നല്‍കിയിട്ടുള്ളതായും ചങ്ങനാശ്ശേരി ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേ വഴി 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആര്‍ ടി ഓഫിസിലെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഗൂഗിള്‍ പേ അക്കൌണ്ടിലേയ്ക്ക് വിവിധ ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാരില്‍ നിന്നും 15,790 രൂപ നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.

പൊതുജനങ്ങളില്‍ നിന്നും ഏജന്റുമാര്‍ മുഖേന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ എല്ലാം തന്നെ വരും ദിവസങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group