Join News @ Iritty Whats App Group

കെ.എസ്.ഇ.ബി ബില്ലിന്റെ പേരിൽ ഓൺ‍ലൈൻ തട്ടിപ്പുമായി വ്യാജന്മാൻ സജീവം;ജാഗ്രത പാലിക്കാൻ നിർദേശം


ചില വ്യാജ വാട്സാപ് സന്ദേശങ്ങൾ കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി വ്യാപക പരാതി. എത്രയും വേഗം ബില്ലടച്ചില്ലെങ്കിൽ ഇന്നു രാത്രി വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലാണ് സന്ദേശങ്ങൾ വരുന്നത്. ബിൽ കുടിശ്ശികയായതിനാൽ ഇന്നു രാത്രി 10.30-ഓടെ വൈദ്യുതി വിച്ഛേദിക്കുമെന്നും ബിൽ അടച്ചിട്ടുണ്ടെങ്കിൽ ബിൽ വിശദാംശങ്ങൾ അയക്കണം എന്നുമാണ് സന്ദേശത്തിലുള്ളത്. കെ.എസ്.ഇ.ബിയുടെ ലോഗോ പ്രൊഫൈൽ ചിത്രമാക്കിയ ഫോൺ‍ നമ്പരുകളിൽ നിന്നാണ് വ്യാജ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

ഇത്തരം വ്യാജസന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൾ 13 അക്ക കൺ‍സ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾ‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ല.

സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥർ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.


Post a Comment

أحدث أقدم
Join Our Whats App Group