ഇരിട്ടി: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നത് തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെടണമെന്ന് സണ്ണി ജോസഫ് എംഎല്‍എ.
നിരവധി തവണ താന്‍ ഇവിടുത്തെ ദുരിതം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. രണ്ടു മാസം മുമ്ബ് മൂന്ന് മന്ത്രിമാര്‍ ഫാമിലെത്തുകയും ആനശല്യം തടയാന്‍ ആനമതില്‍ നിര്‍മിക്കാമെന്ന് തനിക്കും മട്ടന്നൂര്‍ എംഎല്‍എ കെ.കെ. ശൈലജയ്ക്കും ഉറപ്പുനല്‍കി മടങ്ങി. 22 കോടി രൂപ ആനമതില്‍ നിര്‍മാണത്തിന് അനുവദിച്ചെങ്കിലും വനംവകുപ്പ് ഉന്നതര്‍ ആനമതിലിനെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സര്‍ക്കാരിലും നല്കിയതിനാല് തടസപ്പെട്ടിരിക്കുകയാണ്. സോളാര്‍ ഫെന്‍സിംഗ് നിര്‍മാണം നടത്താമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. സോളാര്‍ ഫെന്‍സിംഗ് വനത്തില്‍ പ്രായോഗികമല്ല. വലിയ മരങ്ങളും കാടുമുള്ളിടത്ത് സോളാര്‍ ഫെന്‍സിംഗ് പരിചരിക്കാനാകില്ല.
വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഫെന്‍സിംഗ് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. നിരവധിതവണ താന്‍ മുഖ്യമന്ത്രിയെ കണ്ടു. ഇനിയും നേരിട്ടു കണ്ട് ആനമതില്‍ കാര്യം ഉന്നയിക്കും. മുഖ്യമന്ത്രിക്ക് നല്കുന്ന നിവേദനത്തില്‍ അദ്ദേഹം നേരിട്ട് തീരുമാനമെടുക്കണം. ഇപ്പോള്‍ നിവേദനം വനംവകുപ്പ് സെക്രട്ടറിക്ക് അയയ്ക്കുകയാണ്. ഉദ്യോഗസ്ഥതലത്തില്‍ ആനമതിലിന് അനുകൂലമായ തീരുമാനം ഉണ്ടാകില്ല. ഇനിയും തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
إرسال تعليق