Join News @ Iritty Whats App Group

മരിക്കാന്‍ പോകുന്നുവെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ്; യുവതി ക്വാറിക്കുളത്തില്‍ ചാടി മരിച്ചു


വയനാട് അമ്പലവയലില്‍ യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ചു. ചീങ്ങേരി കോളനിയിലെ പ്രവീണ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ വികാസ് കോളനിയിലെ ക്വാറിക്കുളത്തിലാണ് സംഭവം. ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ യുവതി വാട്‌സപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ശ്രദ്ധിച്ചവര്‍ സഹോദരന്‍ പ്രവീണിനെ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവ സ്ഥലത്തേക്ക് പ്രവീണ്‍ എത്തിയെങ്കിലും യുവതി ഇയാളെ കണ്ട് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

സഹോദരിയെ രക്ഷിക്കാന്‍ പ്രവീണും വെള്ളത്തിലേക്ക് ചാടിയെങ്കിലും നീന്തല്‍ നല്ല വശമില്ലാതിരുന്നതിനാല്‍ ഫലമുണ്ടായില്ല. ഇടയ്ക്ക് യുവതിയുടെ മുടിയില്‍ പിടിക്കാനായെങ്കിലും വഴുതിപ്പോയി. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പ്പിടിച്ചാണ് പ്രവീണ്‍ കരക്കുകയറിയത്. പിന്നാലെ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.

ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സറേ ടെക്‌നീഷ്യനായ യുവതി ചീനിക്കാമൂലയിലാണ് താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം ബന്ധുവീട്ടില്‍പോയി മടങ്ങി വന്നിരുന്നു. എന്താണ് മരണത്തിലേക്ക് നയിച്ചതിന് പിന്നിലെന്ന് വ്യക്തമല്ല.

Post a Comment

أحدث أقدم
Join Our Whats App Group