സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ;ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. വിദ്യാത്ഥികൾക്ക് പഠിക്കാൻ രാവിലെയാണ് മികച്ച സമയം എന്നും അതിനാൽ തന്നെ സ്കൂൾ സമയം രാവിലെ8 മുതൽ ഉച്ചക്ക് 1 മണി വരെയാക്കണം എന്നും നിർദേശമുണ്ട്.
സ്കൂൾ പഠന സമയത്തിന് ശേഷം ഉള്ള സമയം കായിക വിനോദങ്ങൾക്കായി മാറ്റാനും നിർദേശമുണ്ട്. മറ്റൊരു പ്രധാന ശുപാർശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാർശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.
സ്കൂൾ പഠന സമയം നേരത്തെയാക്കണം എന്ന നിർദേശം നേരത്തെയും കേട്ടിരുന്നു എങ്കിലും അതിനൊക്കെ അന്ന് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു.
إرسال تعليق