കണ്ണൂര്‍ ചക്കരയ്ക്കലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോബേറ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബേറുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബോംബേറുണ്ടായത്. ചക്കരക്കലില്‍ നിര്‍മാണത്തിലിരിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് പ്രവര്‍ത്തകര്‍ ആരും ഓഫീസിലുണ്ടായിരുന്നില്ല. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് സൂചന.
إرسال تعليق