നാദാപുരം: വിവാഹത്തലേന്ന് വീട്ടിൽ നിന്നും മോഷണം പോയ 30 പവന് സ്വര്‍ണം അതേ വീട്ടിലെ ഫ്ലഷ് ടാങ്കില്‍ നിന്ന് കണ്ടെത്തി. വടകര വാണിമേൽ വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയിൽ ഹാഷിം കോയയുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ കാണാതായത്. വീട്ടിലെ കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
വീട്ടുകാര്‍ നടത്തിയ തെരച്ചിലിനിടെയാണ് വീട്ടിലെ ഫ്ലഷ് ടാങ്കില്‍ നിന്ന് ആഭരണങ്ങള്‍ കണ്ടെത്തിയത്. ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആഭരണം നഷ്ടപ്പെട്ട ദിവസം 600 ഓളം പേരാണ് വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ എത്തിയത്. ഇതിൽ കൂടുതലും ബന്ധുക്കളാണെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ പരാതിയിൽ സംശയമുള്ളവരുടെ ലിസ്റ്റ് പ്രകാരം വളയം സിഐ എഎ അനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. വിവാഹ തലേന്ന് വീട്ടിലെത്തിയ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
അതേസമയം നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകള്‍ മുടക്കമില്ലാതെ നടന്നു. ആഭരണങ്ങള്‍ ലഭിച്ചെങ്കിലും സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
إرسال تعليق