Join News @ Iritty Whats App Group

'വിമർശങ്ങളെ സഹിഷ്ണുതയോടെ കാണുന്നു.തനിക്ക് എതിരായ ട്രോളുകൾ ആസ്വദിക്കുന്നു,സഭയ്ക്ക് അകത്ത് നിഷ്പക്ഷനായിരിക്കും''


തിരുവനന്തപുരം: നയം വ്യക്തമാക്കി കേരള നിയമസഭയുടെ പുതിയ സ്പീക്കര്‍ എ എന്‍ ഷംസീര്‍.സഭാ നടപടികളിൽ കേരളം ഇന്ത്യക്ക് മാതൃകയാണ്.പ്രാധാന്യം ഉള്ള വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തുന്നു.അതിന് കൃത്യമായി ഭരണപക്ഷം മറുപടി പറയുന്നു.എല്ലാ അടിയന്തര പ്രമേയങ്ങളും തള്ളുന്ന പതിവ് ഇവിടെ ഇല്ല.15ആം നിയമസഭയിൽ വലിയ തലമുറ മാറ്റം ഉണ്ടായി.അതിന് അനുസരിച്ചുള്ള റോൾ ആയിരുന്നു നേരത്തെ സഭയിൽ സ്വീകരിച്ചത്.സ്പീക്കർ എന്ന നിലയിൽ മറ്റൊന്നാണ് റോൾ.സഭയ്ക്ക് ആകത്ത് നിഷ്പക്ഷനായിരിക്കും.പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കും.രാഷ്ട്രീയം പറയേണ്ട ഘട്ടങ്ങളിൽ പറയും.

പുസ്തകം വായിച്ചു സഭയ്ക്ക് അകത്തെ കാര്യങ്ങൾ പഠിച്ച ആൾ അല്ല താൻ .നേരിട്ട് അറിഞ്ഞാണ് സഭാ നടപടികൾ പഠിച്ചത്.ഗവർണർ -- സർക്കാർ ഉരസലുകളില്‍ മുഖ്യമന്ത്രി തന്നെ അക്കാര്യങ്ങൾ കൈകാര്യം ചെയ്യും.വിഷയങ്ങൾ പരിഹരിച്ചു പോകും.: ആരുമായും വ്യക്തിപരമായ വിരോധമില്ല.വിമർശങ്ങളെ സഹിഷ്ണുതയോടെ കാണുന്നു.തനിക്ക് എതിരായ ട്രോളുകൾ ആസ്വദിക്കുന്നുവെന്നും ഷംസീര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group