ഇരിട്ടി താലൂക്കാശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ
വികസിപ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ(സിഐടിയു) ഇരിട്ടി ഏരിയാ
സമ്മേളനം ആവശ്യപ്പെട്ടു. ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സിഐടിയു സംസ്ഥാന
സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു. പി അശോകൻ അധ്യക്ഷനായി. സലി
ജോസഫ്, പി അശോകൻ എന്നിവർ അനുശോചന, രക്‌ത സാക്ഷി പ്രമേയങ്ങളും പി യു
ചാക്കോച്ചൻ പ്രവർതന റിപ്പോർട്ടും അവതരിപ്പിച്ചു. കെ ജയരാജൻ, പി വി
പ്രഭാകരൻ, വി ബി ഷാജു, ഇ എസ് സത്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി
അശോകൻ(പ്രസിഡന്റ്) വി കെ രാജൻ, കെ രാജൻ(വൈസ് പ്രസിഡന്റ്), പി യു
ചാക്കോച്ചൻ(സെക്രട്ടറി), എ ഡി ബിജു, വി എൻ ബാബുരാജ്(ജോ. സെക്രട്ടറി).
إرسال تعليق