നിസ്സാരകാര്യങ്ങള്‍ക്ക് അടിപിടിയുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായി കേരളാപൊലീസ്. അടുത്തിടെ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയുണ്ടായ അടിപിടിക്കേസുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പരിഹരിക്കാനാകുന്ന ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ വലിയ അടിപിടിക്കേസുകളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മല്ലയുദ്ധത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിര്‍ത്തുന്നവനാണ് ശക്തന്‍. ഒരു സോറിയില്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് വലിയ സംഘട്ടനങ്ങളിലേക്ക് വളരുന്നതെന്ന സന്ദേശമാണ് പോസ്റ്റിലൂടെ പൊലീസ് നല്‍കുന്നത്. തല്ലുമാല എന്ന സിനിമയുടെ ദൃശ്യങ്ങള്‍ കൂടി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തല്ല് വേണ്ട സോറി മതി
”ആരാണ് ശക്തന്‍..
മല്ലയുദ്ധത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്നവനല്ല,
മറിച്ച് തന്റെ കോപത്തെ അടക്കിനിര്‍ത്തുന്നവനാണ് ശക്തന്‍”
Anyway ഒരു സോറിയില്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ
അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും…
إرسال تعليق