തിരുവനന്തപുരം വെമ്പായത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കിണറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വേറ്റിനാട് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായി അഴുകിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞമാസം മുപ്പതിന് വട്ടപ്പാറ സ്വദേശി 26കാരിയായ അനൂജ കാണാതായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം അനൂജയുടെതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ മാസം നാലിന് വിവാഹം ഉറപ്പിച്ചിരിക്കെയാണ് അനൂജയെ കാണാതായത്.
യുവതിക്ക് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. കാണാതാകുന്നതിന് മുമ്പ് ചില പണമിടപാടുകള്‍ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
വിവാഹ മോചിതയായിരുന്ന അനുജയുടെ പുനര്‍വിവാഹം സെപ്തംബര്‍ മൂന്നിന് നിശ്ചയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
إرسال تعليق