തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടര്‍ന്നേക്കും. ഡിസംബറില്‍ സുരേന്ദ്രന്റെ കാലാവധി തീരുമെങ്കിലും നീട്ടി നല്‍കാനാണ് ബിജെപി ദേശീയ, ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ ആലോചന. ദേശീയ അദ്ധ്യക്ഷ പദത്തില്‍ ജെപി നഡ്ഡ കാലാവധി ഡിസംബറില്‍ പൂര്‍ത്തിയാവും. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ അദ്ദേഹം കേന്ദ്രമന്ത്രിയായേക്കും. ദേശീയ അദ്ധ്യക്ഷന്‍ മാറുകയാണെങ്കില്‍ ഒപ്പം കാലാവധി തീരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍മാരും മാറുന്നതാണ് ബിജെപി ശൈലി.
കോവിഡ് മൂലം രണ്ട് വര്‍ഷം പ്രവര്‍ത്തിക്കാനായില്ലെന്നതിന്റെ പേരില്‍ നഡ്ഡയുടെ കാലാവധി നീട്ടാനുള്ള സാധ്യത കൂടുതലാണ്. ഇതേ പരിഗണനയിലാണ് സുരേന്ദ്രന്റെ കാലാവധിയും നീട്ടുന്നത്. മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രകാശ് ജാവദേക്കറെയാണ് കേരളത്തിന്റെ പുതിയ പ്രഭാരിയായി ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് ഡോ. രാം മോഹന്‍ദാസ് അഗര്‍വാളാണ് സഹപ്രഭാരി. നഡ്ഡയും ജാവഡേക്കറും 25നും 26നും കേരളത്തിലുണ്ട്. കേരളത്തിലെ ബിജെപി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനെ കുറിച്ചുള്ള ഇടപെടലുകള്‍ നടത്തുന്നതിന് വേണ്ടിയാണ് ഇരുനേതാക്കളും കേരളത്തിലെത്തുന്നത്.
إرسال تعليق