വാക്‌സിന്‍ യജ്ഞത്തിനായി തെരുവുനായ്ക്കളെ പിടിക്കണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ പൊലീസില്‍ ഉയരുന്നത് കടുത്ത പ്രതിഷേധം. പൊലീസിന്റേതല്ലാത്ത ഇത്തരം ജോലികള്‍ ജനമൈത്രി എന്ന പേരില്‍ പൊലീസില്‍ അടിച്ചേല്‍പ്പിക്കുന്നതു മൂലം ജോലിഭാരമാണെന്നാണ്് പൊലീസുകാരുടെ പരാതി.
ഒരു മാസം നീണ്ടു നില്‍ക്കുന്ന വാക്‌സിന്‍ യജ്ഞത്തിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ എത്തിക്കുന്നതിനാണു ജനമൈത്രി പൊലീസിനെ കൂടി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സന്നദ്ധ സേനാംഗങ്ങള്‍, ജില്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍, മൃഗക്ഷേമ സംഘടനകള്‍, എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുളള ജനമൈത്രി പൊലീസ് സേനാംഗങ്ങളെ നിയോഗിക്കാനാണ് നിര്‍ദേശം.
പട്ടിയെ പിടിക്കുന്നതിനായി 300 രൂപയും കൊണ്ടുവരുന്നതിനുളള ചെലവായി 200രൂപയും നല്‍കുമെന്നും ഉത്തരവിലുണ്ട്. മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് ജീവനക്കാര്‍, എന്നിവരടക്കമുളളവരെ ഉപയോഗപ്പെടുത്താതെ ഈ മേഖലയില്‍ വൈദഗ്ധ്യമില്ലാത്ത പൊലീസിനെ പട്ടിപിടുത്തത്തിന് നിയോഗിക്കുന്നത് അപകടമാണെന്നാണ് പൊലീസ് പറയുന്നത്.
إرسال تعليق