Join News @ Iritty Whats App Group

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, വിനിമയ നിരക്ക് കുതിച്ചു; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്‌


അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി. ഇതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ഒരു ഡോളറിന് 80.74 എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ ഇടിഞ്ഞു. 

വ്യാഴാഴ്ച രാവിലെ യുഎഇ ദിര്‍ഹത്തിന് 21.92 രൂപ വരെ ലഭിച്ചു. 22.03 രൂപ എന്ന നിലയിലേക്കും ഇന്നലെ എത്തി. എമിറേറ്റ്‌സ് എന്‍ ബി ഡി വഴി പണം അയച്ചവര്‍ക്ക് 21.86 രൂപ വരെ ലഭിച്ചു. ഇന്ത്യന്‍ രൂപക്കെതിരെ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് നിരക്കാണിത്. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളുടെ എണ്ണം ഇതോടെ വര്‍ധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group