ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആര്‍ എസ് എസിന്റെ കയ്യിലെ കളിപ്പാവയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വന്ന പ്രത്യയശാസ്ത്രമാണ് എന്ന് പറഞ്ഞു കമ്യുണിസത്തെ അധിക്ഷേപിക്കുന്ന അദ്ദേഹം ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തിന്റെ കാര്യം മറന്നു പോകുന്നു. ആര്‍ എസ് എസിനോട് വല്ലാത്ത വിധേയത്വമാണ് ഗവര്‍ണ്ണര്‍ക്കെന്നും മുഖ്യമന്ത്രി.
കമ്യുണിസ്റ്റ് വിരുദ്ധ പ്രചാരകനായി മാറുകയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഗവര്‍ണ്ണര്‍ പോലെ ഭരണഘടനാ പദവിയിലിരിക്കന്നയാള്‍ ചെയ്യേണ്ട കാര്യമല്ല അത്. കയ്യൂക്ക് കൊണ്ട് ആരെയെങ്കിലും പക്ഷത്താക്കാമെന്ന് വിചാരിക്കരുത്. ഇ എം എസ് കേരളത്തില്‍ അധികാരത്തിലെത്തിയത് കയ്യൂക്ക് കൊണ്ടല്ല. ഒരിക്കല്‍ നമ്മുടെ നാട്ടില്‍ ഭീകരമായ കമ്യുണിസ്റ്റ് വേട്ട നടന്നിട്ടുണ്ട്. നിരവധി കമ്യുണിസ്റ്റ്കാര്‍ പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ കൃത്യം പത്ത് വര്‍ഷം കഴിയുന്നതിന് മുമ്പ് കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുളള കമ്യുണിസ്‌ററ് സര്‍ക്കാര്‍ അധികാരത്തിലെത്തി. ആ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നുള്ള ആശയം എന്ന് പറഞ്ഞു കമ്യുണിസത്തെ പരിഹരിക്കുന്ന ഗവര്‍ണ്ണര്‍ക്ക് ജനാധിപത്യത്തോട് പുശ്ചമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ എസ് എസിന്റെ ആശയം എവിടെ നിന്ന് വന്നതാണെന്ന് മറന്ന് പോകരുതെന്നും പിണറായി പറഞ്ഞു. ആരിഫ് മുഹമ്മദ്ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം എന്നാല്‍ ഗവര്‍ണ്ണര്‍ പദവിയിലിരിക്കുമ്പോള്‍ അത് പാടില്ല. ഗവര്‍ണ്ണര്‍ സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്, അവിടെ ഇരുന്ന തരം താണ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പുറത്തല്ല ഗവര്‍ണ്ണറുടെ പദവിയിലുള്ള ഒരാള്‍ സംസാരിക്കേണ്ടെതെന്നും പിണറായി പറഞ്ഞു.
إرسال تعليق