വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ.’മെ ഹാംഗായ് പർ ഹല്ലാ ബോൽ ചലോ ഡൽഹി’ മഹാറാലിയുടെ പ്രധാന വേദിയായ രാമലീല മൈതാനത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്
നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും രാജ്യത്തെ വിലക്കയറ്റത്തിനെതിരെയുമാണ് കോൺഗ്രസിന്റെ മഹാറാലി. ഓഗസ്റ്റ് 17 മുതൽ ഒരാഴ്ച വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും, മാർക്കറ്റുകളിലും ‘മെഹാംഗൈ പർ ഹല്ലാ ബോൽ’ പ്രചരണത്തിന്റെ ഭാഗമായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
മുഴുവൻ പിസിസികളും, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ സമാപനമാണ് രാംലീല മൈതാനത്ത്. ഒന്നരലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രാംലീല മൈതാനത്തെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഓഗസ്റ്റ് 28 ആയിരുന്നു മഹാറാലി ആദ്യം നിശ്ചയിച്ചിരുന്ന തെങ്കിലും, കൊവിഡ് വ്യാപന ആശങ്ക കണക്കിലെടുത്താണ് സെപ്റ്റംബർ 4 ലേക്ക് മാറ്റിയത്.
إرسال تعليق