Join News @ Iritty Whats App Group

ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ പ്രതിപക്ഷം കക്ഷിയല്ല, ഇത് വെറും നാടകം: വി.ഡി സതീശന്‍


ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ പ്രതിപക്ഷം കക്ഷിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം നാടകമാണ്. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഇടനിലക്കാരുണ്ടെന്നും സതീശന്‍ ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വിമര്‍ശിച്ചു. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു. ഉള്ള കാര്യം നേരെ മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രി. കര്‍ട്ടനു പുറകില്‍നിന്ന് കളിക്കുന്നവരല്ല നല്ല കമ്യൂണിസ്റ്റുകാരെന്നും ജയരാജന്‍ പറഞ്ഞു.

‘ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും കാണുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ പദവിയെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം കാത്തുസൂക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ അദ്ദേഹം ആരുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഈ കേരളത്തിന്റെ ജനാധ്യപത്യ, സാംസ്‌കാരിക ബോധത്തെ മലീനസമാക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറണം’ ഇ.പി. ജയരാജന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group