തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 37,120 രൂപയും ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4640 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപയാണ് പവന് കുറഞ്ഞത്.
മൂന്ന് ദിവസത്തിനിടെ സ്വർണവില പവന് 680 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് 31 ന് പവന് 200 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ഛ പവന് 80 രൂപ വർദ്ധിച്ചിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച സ്വർണവില വൻതോതിൽ കുറഞ്ഞിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില കുറഞ്ഞിരുന്നു. ശനിയാഴ്ച 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളി, ശനി ദിവസങ്ങളിലായി 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
إرسال تعليق