Join News @ Iritty Whats App Group

വിഴിഞ്ഞത്ത് സംഘര്‍ഷം, സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും


തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണ സ്ഥലത്ത് സമരസമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്. പ്രദേശത്ത് സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും. പദ്ധതി പ്രദേശത്തേക്ക് കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരേയും പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയില്‍ നിന്ന് തുടങ്ങിയ ജനബോധനയാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളിൽ സ്വീകരണം നൽകി.

നാളെ മുതൽ 24 മണിക്കൂർ ഉപവാസ സമരത്തിനും തുടക്കമാകും. അതിനിടെ പ്രതിഷേധത്തിന് ഇടവകകളിൽ നിന്ന് പരമാവധി ആളുകളെ പങ്കെടുപ്പിക്കണം എന്ന് ആഹ്വാനം ചെയ്ത ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിച്ചു. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ ഇടയലേഖനം വായിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group