കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക വിവാദം അവസാനിച്ചതായി ശശി തരൂര്‍. വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.
വോട്ടര്‍ പട്ടിക 20ആം തീയതി മുതല്‍ എഐസിസിയിലെ തന്റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എംപിമാരെ അറിയിച്ചു.
ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനന്‍ മിസ്ത്രിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ വോട്ടര്‍ പട്ടിക ഇപ്പോള്‍ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവര്‍ത്തിച്ചു. മത്സരിക്കുന്നവര്‍ക്ക് പിന്നീട് പട്ടിക പൂര്‍ണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങള്‍ക്ക് കിട്ടിയ മറുപടിയില്‍ തൃപ്തനാണെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂര്‍ ട്വീറ്റ് ചെയ്തു.
إرسال تعليق