കോഴിക്കോട് അരക്കിണറില്‍ തെരുവുനായ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിയെ കടിച്ചുവീഴ്ത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചുതൂങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. അരക്കിണറില്‍ രണ്ടിടങ്ങളിലായി മൂന്ന് കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്.
ഏഴാം ക്ലാസുകാരനായ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. പ്രദേശത്ത് ഇന്നലെ വൈഗ എന്ന ആറാംക്ലാസുകാരിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ തന്നെ സൈക്കിളിലില്‍ പോകുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് തെരുവുനായ ചാടിവീഴുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. വഴിയിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരീരത്തിലെ മാസം പുറത്തുവരുന്ന രീതിയില്‍ ആഴത്തിലുള്ള മുറിവുകള്‍ കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്.
إرسال تعليق