ഉളിക്കൽ സ്വദേശിയും പടിയൂർ സ്കൂൾതട്ടിൽ
താമസക്കാരനുമായ ആൽബിൻ ജോർജ്(28)ആണ് മരിച്ചത്.
ഇന്നലെ രാത്രി നുച്ചിയാട് പാലത്തിന്റെ കൈവരികളിൽ ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ അമലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ ഇന്ന് പുലർച്ചെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ചികിൽസക്കിടെയായിരുന്നു അന്ത്യം
ജോർജ്-മിനി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: അഖിൽ, അഞ്ജലി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പെരിങ്കിരി പള്ളിയിൽ സംസ്ക്കരിക്കും
إرسال تعليق