തിരുവനന്തപുരം: ഓണത്തിന് മാവേലിയുമായി ബന്ധമില്ലെന്ന് പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഫെയ്‌സ്ബുക്കില്‍ ട്രോളുമായി മന്ത്രി വി.ശിവന്‍കുട്ടി. 'മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും... ''മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല...!''
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് വി.മുരളീധരന്‍ പരാര്‍മശം നടത്തിയത്. നര്‍മദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യമെന്ന് പറയുന്ന മുരളീധരന്‍, ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടൈന്നും പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാണെന്ന് കരുതുന്ന മലയാളി മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞിരുന്നു.
إرسال تعليق