Join News @ Iritty Whats App Group

സര്‍ക്കാര്‍ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു, കോടതി വിധി കൈവെച്ചത് ജന്മാവകാശത്തില്‍: സൂസെപാക്യം



വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിനും കോടതിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് എതിരായാണ് വിഴിഞ്ഞം സമരം എന്ന് ഡോ.എം സൂസപാക്യം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത തവളമായിരുന്നു വിഴിഞ്ഞം. അത് തകര്‍ത്തു.
വികസനവിരോധികളായി സര്‍ക്കാര്‍ ചിത്രീകരിച്ചു. സ്വാധീനം ഉപയോഗിച്ചു തുറമുഖത്തിനുള്ള അനുമതി നേടിയെടുത്തു.

സര്‍ക്കാര്‍ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയെ പറ്റി ആദ്യഘട്ടത്തില്‍ പൂര്‍ണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീന്‍ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ല, അനുമതി നല്‍കിയിട്ടില്ല. കേരളത്തിന്റെ മുഖച്ഛായ മാറും എന്ന് പ്രചരിപ്പിച്ചാണ് തുറമുഖ നിര്‍മാണ ചര്‍ച്ചകള്‍ തുടങ്ങിയത് . ആദ്യഘട്ടത്തില്‍ തങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുറമുഖ നിര്‍മാണം കാരണം ആഴമായി മുറിവേറ്റു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം.

അങ്ങേയറ്റം ആത്മസംയമനം പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ സമരം. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല എന്നു പറയുന്നില്ല. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി സംശയിക്കുന്നില്ല.പക്ഷെ ഉറപ്പുകള്‍ പാലിക്കുന്നതില്‍ മെല്ലെപ്പോക്ക് ആണ്.

കോടതി ഉത്തരവിനേയും ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം വിമര്‍ശിച്ചു. വിധിയുടെ പൊരുള്‍ മനസിലാകുന്നില്ല . ജന്മവകാശത്തിലാണ് കൈവച്ചതെന്നും ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോഴേക്കും വലിയ ദുരന്തം ഉണ്ടാകുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ആണെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു.ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം സമരസമിതിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാളയം ഇമാം.

Post a Comment

أحدث أقدم
Join Our Whats App Group