പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സിപിഐഎം-കോൺഗ്രസ് നേതാക്കൾ അവരുടെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് ബിജെപി. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് നിരോധനം കൊണ്ട് കാര്യമില്ലെന്നാണ്. നിരോധനം ആവശ്യമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അഭിപ്രായം. ഇവരുടെ നിലപാട് തന്നെയാണോ സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു.
വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു. പിണറായി സർക്കാരിനും ഇതേ നിലപാടാണോയെന്ന് സർക്കാർ വ്യക്തമാക്കണം. വി.ഡി സതീശനും രമേശ് ചെന്നിത്തലയും പോപ്പുലർ ഫ്രണ്ടിനെ ന്യായീകരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ഇതുവരെ പറഞ്ഞ ന്യായീകരണങ്ങളാണ് കോൺഗ്രസ്- സിപിഐഎം നേതാക്കൾ ഇപ്പോൾ പറയുന്നത്. ആർഎസ്എസ്സിനെ പ്രതിരോധിക്കാനാണോ സിറിയയിൽ ഐഎസ് രൂപം കൊണ്ടത്. അഫ്ഗാനിൽ അൽഖ്വയിദ ഉണ്ടായത് ആർഎസ്എസ് ഉള്ളതുകൊണ്ടാണോയെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു.
നിരോധനം ശക്തമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. നിരോധനത്തിലൂടെ ഭീകരവാദ സംഘടനയുടെ അടിവേരറുക്കാൻ കേന്ദ്രസർക്കാരിന് സാധിക്കും. പോപ്പുലർ ഫ്രണ്ടിനെതിരായ നിരോധനം എസ്ഡിപിഐക്കും ബാധകമാവുമെന്ന് തന്നെയാണ് കരുതുന്നത്. ഐഎൻഎല്ലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിക്ക് നിരോധിച്ച സംഘടനയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
إرسال تعليق