Join News @ Iritty Whats App Group

ബാല കേരളം പുന്നാട് യൂണിറ്റ് രൂപീകരിച്ചു



ഇരിട്ടി : എം.എസ്.എഫിൻ്റെ ബാലവേദിയായ ബാല കേരളം സംസ്ഥാന വ്യാപകമായി രൂപീകരിക്കുന്നതിന്റെ ഭാഗമായി പുന്നാട് യൂണിറ്റ് തല രൂപീകരണം നടന്നു. മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജന. സെക്രട്ടറി ഇൻ ചാർജ് സമീർ പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു. ദേശീയ ഖേലോ ഇന്ത്യ കളരിപ്പയറ്റ് ഹൈകിക്ക് ജേതാവ് കെ കെ അയന മുഖ്യാതിഥി ആയിരുന്നു. ബാല കേരളം ജില്ലാ കോർഡിനേറ്റർ കെ.പി റംഷാദ് സന്ദേശം കൈമാറി മണ്ഡലം, മുനിസിപ്പൽ കോർഡിനേറ്റർമാരായ പി നിഹാൽ, ടി ഷംസീർ എന്നിവർ സമ്മാന ദാനം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് ഫവാസ് പുന്നാട്,ഡി. ശറഫുദ്ധീൻ , ഷഹീർ മാസ്റ്റർ, കെ. ഷഹീർ , കെ.ഫായിസ് മാസ്റ്റർ, എം. ഉബൈദ്, കെ. ഒ സാദത്ത്, അൻവർ, സി.സിയാദ്, ഇ.കെ.സൽമാൻ എന്നിവർ നേതൃത്വം നൽകി.

ബാലകേരളം പുന്നാട് യൂണിറ്റ് പ്രഥമ കമ്മിറ്റിയിലെ ക്യാപ്റ്റനായി എ.കെ. നയീഫ് , വൈസ് ക്യാപ്റ്റന്മാരായി ഷസിൻ റയ്യാൻ, പി.കെ മുഹമ്മദ്‌ റാഫി യെയും കമ്മിറ്റി അംഗങ്ങളായി 
ഷബീറലി, ശാദിൽ, സി വി എൻ നാദിർ ,ഇ.കെ.മുഹമ്മദലി എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group