തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരത്മ്യം ചെയ്ത് രാഹുൽ ഈശ്വർ രംഗത്ത്. മോദിക്ക് ജന്മദിനാശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ ഭാരതത്തിന്‍റെ രണ്ടാമത്തെ മഹാത്മാഗാന്ധിയെന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ട്രോളിന്റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുതെന്ന കമന്‍റുമായി മുൻ എം എൽ എ വി ടി ബൽറാമടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ബൽറാം കമന്‍റിൽ പറഞ്ഞിട്ടുണ്ട്.
രാഹുൽ ഈശ്വറിന്‍റെ കുറിപ്പ്
ഭാരതത്തിൻറെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകൾ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
ബൽറാമിന്‍റെ കമന്‍റ്
ട്രോളിന്റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുത് മിസ്റ്റർ രാഹുൽ ഈശ്വർ. ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
അതേസമയം നിരവധി പേർ കമന്‍റുകളിലൂടെ രാഹുൽ ഇശ്വറിന്‍റെ പ്രയോഗത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രപിതാവിനെ ആരുമായും താരതമ്യം ചെയ്യേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പലരും പങ്കുവയ്ക്കുന്ന വികാരം. ഭാരതത്തിനു രണ്ടാമത് ഒരു മഹാത്മാ ഗാന്ധിയില്ല... അന്നും ഇന്നും ഒരൊറ്റ മഹാത്മാ ഗാന്ധിയേയുള്ളു.. വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് കമന്‍റിടുന്നവരും കുറവല്ല.
നരേന്ദ്രമോദിയെ മഹാത്മാഗാന്ധിക്ക് തുല്യമാക്കി മഹാത്മാഗാന്ധിയെ അവഹേളിച്ച രാഹുൽ ഈശ്വറനോടുളള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ഇത്രത്തോളം അവഹേളിക്കുവാനും അപമാനിക്കുവാനും രാഹുൽ ഈശ്വറിനു ഉണ്ടായ ചേതവികാരം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നുമാണ് മറ്റൊരു കമന്‍റ്.
രണ്ടാമത്തെ മഹാത്മാഗാന്ധിയോ ആര് മോദിജിയോ ഒന്നുകിൽ താങ്കൾക്ക് ഗാന്ധി ആരാണ് എന്ന് അറിയില്ല അല്ലെങ്കിൽ മോഡിജി. ഇതിൽ ആദ്യം പറഞ്ഞ ചരിത്രം അറിയാതിരിക്കാൻ ആണ് സാധ്യത, ഗാന്ധിജിയെ കുറിച്ച് ചരിത്രത്തെ കുറിച്ച് സാമാന്യ വിവരം ഉള്ള ആരും ഇങ്ങനെ ഒരു സാഹസത്തിനു മുതിരില്ല അങ്ങനെ നോക്കുമ്പോൾ ഇതിനെയൊക്കെ ശുദ്ധ വിവരക്കേട് എന്ന് അല്ലാതെ എങ്ങനെ വിശേഷിപ്പിക്കും. ഇതിലും വലിയൊരു അപമാനം ഗാന്ധിക്കു വരാൻ ഇല്ല നിസ്വാർത്ഥമായ ജീവിതത്തിലൂടെ അഹിംസയിലൂന്നിയ സമര മാർഗ്ഗത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ ആ മഹാത്മാവിനെ സ്വന്തം വിവരക്കേട് കൊണ്ട് അപമാനിച്ച താങ്കൾ ഈ നിലപാട് തിരുത്തും എന്നുള്ള പ്രതീക്ഷകൊണ്ട് ഒന്നും അല്ല പ്രതികരിക്കുന്നത് അല്ലെങ്കിലും വിവരക്കേടിനു കയ്യും കാലും വെച്ച താങ്കളെ തിരുത്താൻ ഞാൻ ആളല്ല എന്നാലും എന്റെ പ്രതിഷേധം എന്റെ അവകാശം ആണ് ഇങ്ങനെയാണ് മറ്റൊരു കമന്‍റ് പ്രത്യക്ഷപ്പെട്ടത്.
إرسال تعليق