Join News @ Iritty Whats App Group

ജനങ്ങള്‍ തിരഞ്ഞെടുത്തത് ഗവര്‍ണറെയല്ല, സര്‍ക്കാരിനെയാണ്; ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാകില്ല, രണ്ടാമത് അയച്ചാല്‍ ഒപ്പിട്ടേ പറ്റൂ: ഐസക്


ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയച്ച ബില്ലുകള്‍ പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്, ഒന്നുകില്‍ അതില്‍ ഒപ്പിടണം അല്ലെങ്കില്‍ തിരിച്ചയക്കണം, സഭ രണ്ടാമത് അയച്ചാല്‍ ഒപ്പിട്ടേപറ്റൂവെന്നും ഐസക് വ്യക്തമാക്കി. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഗവര്‍ണറെയല്ല, ഇടത് സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരെന്ന് തോമസ് ഐസക് ആരോപിച്ചു.ബിജെപി ഇതര സംസ്ഥനങ്ങളെ ഗവര്‍ണറെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത് ഗവര്‍ണര്‍ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും.

രാജ്്ഭവനില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വാര്‍ത്താ സമ്മേളനം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ,നിയമ പോരാട്ടത്തിനാണ് വഴിതുറന്നത്. സര്‍ക്കാര്‍ എല്ലാ പരിധിയും ലംഘിക്കുന്നെന്ന് പറഞ്ഞ ഗവര്‍ണര്‍, ഭീഷണി തന്നോട് വേണ്ടെന്ന മുന്നറിയിപ്പും നല്‍കി. സര്‍വകലാശാലാ നിയമഭേദഗതി, ലോകായുക്ത ഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് തീര്‍ത്തുപറയുകയും ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group