ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഅല്ലിം സംഗമവും തദ്രീബ് മീറ്റും ശൈഖുനാ ചേലക്കാട് ഉസ്താദ് അനുസ്മരണവും കീഴ്പള്ളി പുതിയങ്ങാടി പരിപ്പുതോട് മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ സംഘടിപ്പിച്ചു. സഈദ് ഫൈസി ഇർഫാനി ഉൽഘാടനം ചെയ്തു. ഉമർ മുഖ്താർ ഹുദവി അധ്യക്ഷനായി. സമസ്ത മുദരിബ് അൻവർ ഹൈദരി മോഡൽ ക്ലാസും ജനറൽ ടോകും അവതരിപ്പിച്ചു. കെ.എസ് ഷൗക്കത്തലി മൗലവി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.പി നൗഷാദ് മുസ്ല്യാർ പ്രാർത്ഥനയ്ക്കും മഖാംസിയാറത്തിനും നേതൃത്വം നൽകി
ഹാഫിള്ആദിൽ ഫൈസി ഖിറാഅത്ത് അവതരിപ്പിച്ചു.
ടി.കെഅബ്ദുൽ ജലീൽ ഫൈസി, പി.മൊയ്തു ഫൈസി, സബാഹ് മാസ്റ്റർ പടിയൂർ, നാസർ ഫൈസി, ശഹീർ മാസ്റ്റർ, മുഹമ്മദ് കുടുംബം, സലീം ബാഖവി, ഹബീബ് ഫൈസി സംസാരിച്ചു. കരീം അസ്ഹരി, മൊയ്തീൻ മാസ്റ്റർ ആറളം,
മുബശീർ ഹുദവി
മശ്ഹൂദ് വാഫി എന്നിവർ ദി റാസത്തുൽ ഔളാഅ് അവതരിപ്പിച്ചു.
إرسال تعليق