കണ്ണൂര്‍: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായി അടുത്ത ബന്ധമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വളരെ സമര്‍ത്ഥമായി പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത് ആഭ്യന്തരവകുപ്പിന്റെ നേട്ടമാണ്. കേരള പോലീസിന് പൂച്ചെണ്ട് കൊടുക്കണം. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തില്‍ നിന്ന സുധാകരന്‍ കെ.പി.സി.സി അധ്യക്ഷന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ ഇന്നലെയാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളുടെ വനിതാ സുഹൃത്ത് അടക്കം രണ്ട് പ്രദേശിക നേതാക്കളും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. എന്നാല്‍ ജിതിനെ കേസുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് സൂചന. കേസിലെ ഗൂഢാലോചനയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
إرسال تعليق